കുവൈറ്റില്‍ കോഴിക്കോട് മടവൂർ സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍; 


നരിക്കുനി :- കുവൈറ്റില്‍ കോഴിക്കോട്  സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍. കോഴിക്കോട്  മടവൂര്‍ സ്വദേശി ജിജിന്‍ കാടച്ചാലില്‍ (43 ) ആണ് മരിച്ചത്.



യുണൈറ്റഡ് എലിവേറ്റര്‍ കമ്പനി ജീവനക്കാരനാണ് ജിജിന്‍ . കഴിഞ്ഞ ദിവസം റൂമില്‍ നിന്ന് പുറത്തുപോയ ജിജിനെ ലിഫ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


എലിവേറ്റര്‍ അപകടമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ് ,കെ എസ് ഇ ബി കൊടുവള്ളി, നരിക്കുനി സെക്ഷൻ ഓഫീസുകളിൽ മീറ്റർ റീഡറായി ദീർഘകാലം കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നു. , ,ഭാര്യ: വി സ്ന ,മകൾ:- തൻമയ (മടവൂർ എ യു പി സ്ക്കൂൾ ,വിദ്യാർത്ഥിനി )

പിതാവ് :- പരേതനായ ഗോവിന്ദൻ ,മാതാവ്: ഗീത ,സഹോദരൻ:- നിഖിൽ ,