വരിങ്ങിലോറ മലയിൽ പച്ചക്കറി :-

നരിക്കുനി: - നരിക്കുനിയിലെ വരി ങ്ങിലോറ മലയിൽ മഴക്കാല പച്ചക്കറികൾ തയ്യാറായിരിക്കുന്നു. നരിക്കുനി  കൃഷിഭവൻ ആഭിമുഖ്യത്തിൽ വരിങ്ങിലോറ മലയിലെ 20  തോളം  ആദിവാസി കുടുംബങ്ങളാണ് ഏകദേശം അഞ്ചേക്കറോളം വരുന്ന പാറക്കെട്ടുകൾ നിറഞ്ഞ മലമ്പ്രദേശത്ത് മഴക്കാലത്ത് കൃഷി ചെയ്തു പച്ചക്കറികൾ വിളവെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നത്. വെണ്ട ,പയർ ,കക്കിരി, മത്തൻ ,ഇളവൻ, തണ്ണിമത്തൻ തുടങ്ങി15  ഓളം  പച്ചക്കറികളാണ് ജൈവ രീതിയിൽ കൃഷി ചെയ്തു  വിളവെടുപ്പിന് പാകമായിരിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഈ  മലമ്പ്രദേശം മഴക്കാലത്ത് പച്ചക്കറികളാൽ സമൃദ്ധമാണ്. ജലസേചന സൗകര്യം ലഭ്യമല്ലാത്തതിനാൽ മഴ  കാലത്തു മാത്രമാണ് ഇവിടെ കൃഷിയിറക്കുന്നത്.മഴ കാലത്ത് പച്ചക്കറി കൃഷി അസാധ്യമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ വേണമെങ്കിൽ കുന്നിൻ  പുറത്തും നൂറുമേനി വിളവ്  എടുക്കാമെന്ന് ഇവിടുത്തുകാർ നിങ്ങൾക്ക് കാണിച്ചുതരും. മലനിരകളിലെ പ്രകൃതി ഭംഗി  ആസ്വദിക്കാനും, പച്ചക്കറികൾ  വാങ്ങാനുമായി നിരവധി സഞ്ചാരികളും ഇപ്പോൾ ഇവിടേക്ക്  എത്തി തുടങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ ജനകീയ  ആസൂത്രണ പദ്ധതികൾ, തൊഴിലുറപ്പുപദ്ധതി, കൃഷി  വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി എന്നിവ സംയോജിപ്പിച്ച് കൊണ്ടാണ് പദ്ധതികൾ യാഥാർത്ഥ്യം ആക്കിയിരിക്കുന്നത്. കാട്ടുമൃഗങ്ങൾ അതിക്രമിച്ച്  കയറാതിരിക്കാൻ ആയി പ്രദേശം  മുഴുവൻ വല കെട്ടാൻ സഹകരണവും ആയി നരിക്കുനി സർവീസ് സഹകരണ ബാങ്ക് സഹായിച്ചതോടെ ആ ദിവാസി കുടുംബങ്ങൾ പച്ചക്കറി വിളവെടുപ്പിൻ്റെ ഉത്സവത്തിലാണ് ,