ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു :-
ലഖ്നൗ:- ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും, ബി.ജെ.പി നേതാവുമായ കല്യാൺ സിങ് അന്തരിച്ചു. 89 വയസ്സായിരുന്നു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന
ഇദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്.
ജൂലൈ നാലുമുതൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോ: ആർ കെ ധിമാന്റെ നേതൃത്വത്തിൽ പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കല്യാൺ സിങിനെ ചികിത്സിച്ചിരുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ കല്യാൺ സിങിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
ഹിന്ദുത്വവാദികൾ 1992 ൽ ബാബരി മസ്ജിദ് തകർക്കുമ്പോൾ കല്യാൺ സിങ്ങായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. ലോക് സഭാംഗമായും, രാജസ്ഥാൻ ഗവർണറായും കല്യാൺസിങ് പ്രവർത്തിച്ചിട്ടുണ്ട്.

0 അഭിപ്രായങ്ങള്‍