കോഴിക്കോട് കൂട്ടബലാത്സംഗം; മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ച  2 പേർ പിടിയിൽ -


കോഴിക്കോട് :- മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ രണ്ട് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്നാസും ,ഫഹദുമാണ് അറസ്റ്റിലായത്. രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.


ഇൻസ്റ്റർഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിൻ വഴി ഇന്നലെ രാവിലെയാണ് യുവതി കോഴിക്കോട്ടെത്തിയത്. യുവതിക്ക് മദ്യവും ലഹരി മരുന്നും നൽകിയാണ് സുഹൃത്തുക്കൾ പീഡിപ്പിച്ചത്. കൂടാതെ യുവതിയുടെ നഗ്ന ചിത്രങ്ങളും, പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയത് അജ്നസാണെന്ന് പൊലീസ് കണ്ടെത്തി.