നരിക്കുനി പഞ്ചായത്തിൽ നിയന്ത്രണം : കടകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം


നരിക്കുനി : കോവിഡ് അധികരിച്ചു വരുന്ന സാഹചര്യത്തിൽ നരിക്കുനി പഞ്ചായത്തിൽ  നിയന്ത്രണം ഏർപ്പെടുത്തി.


 നരിക്കുനി ടൗണിൽ കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ വൈകീട്ട് 7 വരെ മാത്രമായി ചുരുക്കി.


കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ 2 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ.

ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം.


നിലവിൽ കണ്ടെയ്ൻമെന്റ് സോൺ ആയ  വാർഡ്

3- മൂർഖൻ കുണ്ട്, വാർഡ്

4-കാരുകുളങ്ങര, വാർഡ്

5-വട്ടപ്പാറ പൊയിൽ, വാർഡ്

8-പാലോളി താഴം, വാർഡ്

9-കൽകുടുമ്പ് ,വാർഡ്

10-ചെങ്ങോട്ടു പോയിൽ, വാർഡ്

11-നെല്ലിയേരിതാഴം, വാർഡ്

13-കാവും പൊയിൽ, വാർഡ്

14-കളത്തിൽ പാറ, തുടങ്ങിയ വാർഡുകളിൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കട തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളൂ ,