മക്കയില്‍ മലയാളി കൊല്ലപ്പെട്ടു :-


 30.09.2021- 


സൗദി അറേബ്യയിലെ മക്കയില്‍ രണ്ട് മലയാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ (30) ആണ് മരിച്ചത്.


നവരിയയിലെ കഫറ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അജ്മല്‍. ജോലിക്കിടെയുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.