5.9.2021--അദ്ധ്യാപകദിനം-

                                        ****

(അദ്ധ്യാപനം-- അക്ഷരാര്‍ത്ഥം ചികഞ്ഞ് പകരല്‍)


``ലോകാവലോകനം ഹൃത്തിലുരുകിയും,

കാലം കടഞ്ഞും ,യുഗങ്ങള്‍ക്ക് മുമ്പില്‍

ദിശാബോധചാലകശക്തിയായ്,

ശബ്ദരൂപങ്ങളില്‍ ബ്രഹ്മപ്രതീകമായ്

നമ്മെയുണര്‍ത്തി,യുയര്‍ത്തി--

                           ത്തിളക്കുമീയക്ഷരം !

ആ തിളക്കത്തില്‍ തിളങ്ങുന്നു സര്‍വവും ,

ഏതുവെെരൂപ്യത്തിലും ബ്രഹ്മസാരം ;

സാന്ദ്രസംഗീതമപസ്വരമേതിനും !

ആ ചിരാതിന്‍ വെളിച്ചത്തിലല്ലയോ 

ഈ ചിരാര്‍ജിതസംസ്കാരമൊക്കെയും !

അഹങ്കാരമോരോന്നടരുമിതു കാണ്‍കില്‍

അന്തരാകാശജ്യോതിരിംഗങ്ങളാം !! ''


[[ലോഹിതാക്ഷന്‍ പുന്നശ്ശേരി -(അക്ഷരം)]]