നരിക്കുനിയിൽ വീണ്ടും നിയന്ത്രണങ്ങളിൽ മാറ്റംവരുത്തി പഞ്ചായത്തും ,വ്യാപാരികളും :-
07.09.2021-
കോവിഡ് രൂക്ഷമായതിൻെറ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷം വാർഡുകളും കണ്ടയിൻമെന്റ്സോണിൽ ഉൾപ്പെട്ടതിനാൽ നരിക്കുനിയിൽ ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നാളെ (8/09/21)മുതൽ നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ ആയി നിജപ്പെടുത്താൻ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി .
ഹോട്ടലുകളിൽ നിലവിലെ നിയന്ത്രണങ്ങൾ പ്രകാരമുള്ള പാർസൽ സൗകര്യങ്ങൾക്കും അനുമതിയുണ്ട്.
ഇന്ന് സംസ്ഥാന സർക്കാറിൻ്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങളുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു ,


0 അഭിപ്രായങ്ങള്‍