കളരി അഭ്യസിക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ഗുരുക്കളെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്‌തു :-


 കൊളത്തൂർ :- കൊളത്തൂർ അദ്വൈതാശ്രമത്തിൻ്റെ കീഴിലുള്ള ശിവശക്തി കളരിസംഘത്തിൽ കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ് അറസ്റ്റുചെയ്‌തു. പ്രതിയെ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്‌തു. അദ്വൈതാശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.


2019 ൽ പന്ത്രണ്ടുകാരിയെയും ,മറ്റും , പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിൽ  പരാതിയുണ്ട് . പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസലിങ്ങിന്‌ വിധേയമാക്കിയതോടെയാണ്‌ കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്‌. കാക്കൂർ പൊലീസ്‌ കുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പേരാമ്പ്രയിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.