നരിക്കുനി ഗവ: ഹയർ സെക്കൻ്റെറി സ്കൂളിൽ 17 ന് ജനകീയ ശുചീകരണം:
നരിക്കുനി: നവമ്പർ ഒന്നാം തിയ്യതി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നരിക്കുനി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ക്ലാസ്സ് റൂമുകളും, സ്കൂൾ പരിസരവും ഒക്ടോബർ 17 ഞായറാഴ്ച ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. സംഘാടക സമിതി യോഗം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമ്മുസൽമ ,ജവഹർ പൂമംഗലം, സുനിൽ കുമാർ ടി.കെ., തലപ്പൊയിൽ മജീദ്, രാജു ടി, പിടിഎ പ്രസിഡണ്ട് അബ്ദുൾ ബഷീർ പി. ,എസ് എം സി ചെയർമാൻ ഷംസുദ്ദീൻ പി എം , പ്രിൻസിപ്പാൾ. സിന്ധു ടീച്ചർ, ഹെഡ് മാസ്റ്റർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. 17 ന് ഞായറാഴ്ച നടക്കുന്ന ജനകീയ ശുചീകരണത്തിൽ യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ, സ്കൂൾ സ്റ്റാഫ് ,ആരോഗ്യ പ്രവർത്തകർ ,പി.ടി.എ അംഗങ്ങൾ ,എസ് എം സി അംഗങ്ങൾ ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുക്കും.

0 അഭിപ്രായങ്ങള്‍