സർക്കാർ കനിഞ്ഞു ,മല്ലികയുടെ റേഷൻകാർഡ് എന്ന സ്വപ്നം യാഥാർഥ്യമായി. 


 O5.10.2021- 




നരിക്കുനി:തമിഴ്നാട്ടിൽ നിന്നും വളരെ കാലം മുമ്പ് നരിക്കുനിയിൽ സ്ഥിരതാമസമാക്കിയ മല്ലികക്കും, കുടുംബത്തിനും മുൻഗണനാ റേഷൻ കാർഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി.


വീടുകളിലും മറ്റും ജോലിക്ക് പോയി ഉപജീവനം കണ്ടെത്തിയ മല്ലികയും ,ഭർത്താവ് ചിന്നസ്വാമിയും, മകൻ നിഖിലും ഒത്തു വാടകവീട്ടിലായിരുന്നു താമസം. ഏക ആശ്രയമായിരുന്ന  ചിന്നസാമി  അസുഖം ബാധിച്ച് മരിച്ചു. മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്.വാടക വീട്ടിൽ താമസിക്കുന്നവർക്കും  റേഷൻ കാർഡ് നൽകാൻ സർക്കാരിൻ്റെ തീരുമാന പ്രകാരമാണ് മല്ലികയ്ക്കും റേഷൻ കാർഡ് ലഭിച്ചത് , നട്ടെല്ലിന് അസുഖമായതിനാൽ കിടപ്പിലാണ് മല്ലിക. . വിധവാ പെൻഷന് അർഹതയുണ്ടായിരുന്നിട്ടും ,റേഷൻ കാർഡ് ഇല്ലാത്തതിനാൽ ലഭിച്ചിരുന്നില്ല. ഇക്കാര്യം താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തുകയും, അദ്ദേഹം മുൻഗണന റേഷൻ കാർഡ് അനുവദിക്കുകയും ചെയ്തു. സർക്കാർ തീരുമാനം വന്നതോടെ സപ്ലെ ഓഫീസർ നേരിട്ട് വന്ന് റേഷൻകാർഡ് കൈമാറി. താലൂക്ക് സപ്ലൈ ഓഫീസർ ഫൈസലിനൊപ്പം ഇൻസ്പെക്ടർമാരായ ദിനേശൻ , സമദ് എന്നിവർ പങ്കെടുത്തു.