സി മുഹമ്മദ് ഫൈസി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ
3.11.2021-
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ 2018 – 21 വര്‍ഷ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും, മര്‍കസ് ജനറല്‍ മാനേജറും , എഴുത്തുകാരനും, വാഗ്മിയുമാണ്.

0 അഭിപ്രായങ്ങള്‍