'തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക :- 

മടവൂർ :- തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 ദിവസം ആണ് തൊഴിൽ നൽകുന്നത് ,ഇത് 200 ദിവസം ആയി വർദ്ധിപ്പിക്കുക ,കൂലി 291 രൂപയിൽ നിന്നും 500 ആയി വർധിപ്പിക്കുക ,  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര ഗവൺമെന്റ്നെതിരെയും , കേന്ദ്രസർക്കാർ വർഗീയ നിലപാട് തൊഴിലുറപ്പ് പദ്ധതിയിലും നടത്തുന്നതിനെതിരെയും ,എസ് സി, എസ് ടി ,ജനറൽ വിഭാഗങ്ങളാക്കി തൊഴിലും ,കൂലിയും നൽകുന്ന പുതിയ തീരുമാനം പിൻവലിക്കുക, തൊഴിൽ സമയം 9 മണി മുതൽ നാലുമണി വരെ ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ മടവൂരിൽ ധർണ സംഘടിപ്പിച്ചത്,

 രാജ്യത്താദ്യമായി ക്ഷേമനിധി ഏർപ്പെടുത്തിയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു ,സമരം മടവൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം എ പി നസ്തർ ഉൽഘാടനം ചെയ്തു, എം മഞ്ജുള അദ്ധ്യക്ഷയായിരുന്നു , കെ കെ ഭാസ്കരൻ മാസ്റ്റർ., ശ്രീജ പരിക്കാട്ട് ,വിജയൻ കരയത്തിങ്ങൽ, രേഖ, നിഷ കോട്ടക്കാവയൽ തുടങ്ങിയവർ സംസാരിച്ചു ,യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സുഭദ്ര മണ്ണാറക്കൽ സ്വാഗതവും, ശ്രീജ നന്ദിയും രേഖപ്പെടുത്തി,,