ബൈക്കിലെത്തിയ യുവാവ് കാൽനടയാത്രക്കാരിയുടെബാഗ് കവർന്നെടുത്തു :-
ചേളന്നൂർ: എട്ടേ രണ്ട് പട്ടർപാലം റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ചെമ്മാട്ടു മീത്തൽ വാസന്തിയുടെ കൈയിലിരുന്ന ബാഗാണ് ശ്രീ നാരായണമന്ദിരത്തിൻ്റെ സമീപത്ത് വെച്ച് തട്ടിയെടുത്തത് ,കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെ പതിനെട്ടാം വാർഡ് തൊഴിലുറപ്പ് മേറ്റായ വാസന്തി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്ന് തൊഴിൽ കാർഡ് ശേഖരിച്ച് മടങ്ങുമ്പോഴാണ് സംഭവം, ബൈക്കിൽ എത്തിയ യുവാവിൻ്റെ ഒപ്പം മറ്റൊരു യുവാവ് കൂടി ബൈക്കിൽ അനുഗമിച്ചിരുന്നതായി അവർപറഞ്ഞു ,' പരാതിയെ തുടർന്ന് കാക്കൂർ പോലിസ് സ്ഥലത്തെത്തി സമീപത്തെ വീടിൻ്റെയുൾപ്പെടെ സി.സി.ടി വിദ്യശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്, യുവാവ് തട്ടിപ്പറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്, ബാഗിലുണ്ടായിരുന്ന മെബൈൽ ഫോൺ, േപഴ്സ് ,ആധാർ കാർഡ് ഉൾപ്പെടെ 34 തൊഴിൽ കാർഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്,

0 അഭിപ്രായങ്ങള്‍