മുത്തച്ഛന്റെ അസുഖം മാറാന്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്ന സംഭവം; മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍ :-


 20.12.2021


മുത്തച്ഛന്റെ അസുഖം മാറാന്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്ന സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

കൊല്ലപ്പെട്ട കുട്ടിയുടെ കബറടക്കം കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും മൃതദേഹം പുറത്തെടുത്ത് കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു

 

ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്. മുത്തച്ഛന്റെ അസുഖം മാറാന്‍ വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു.

രക്തം വരാതെ കൊല്ലണമെന്ന് മന്ത്രിവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുത്തച്ഛന്റെ അസുഖം മാറാന്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്നത്. തമിഴ്നാട്ടിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.

നസ്‌റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. നസ്റുദ്ദിന്റെ അമ്മാവന്‍ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം. അസ്റുദ്ദിന്റെ ഭാര്യ ഒരു മുസ്ലിം മന്ത്രവാദിയെ കാണുകയും ,ഇയാളുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു


അമ്മയുടെ അടുത്ത് കിടന്ന കുഞ്ഞിനെ രാത്രി അസ്രുദ്ദിന്റെ ഭാര്യ തട്ടിക്കൊണ്ടുപോയി, ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. രക്തം വരാതെ കുട്ടിയെ കൊല്ലണമെന്നാണ് ഇയാൾ പറഞ്ഞത്.