കിണറിൽ വീണ ആടിനെ നരിക്കുനി ഫയർ സ്റ്റേഷൻ ജീവനക്കാർ രക്ഷപ്പെടുത്തി.


 7.12.2021- 


എളേറ്റിൽ വട്ടോളി :-

കോട്ടോപാറ കരുമ്പാ പൊയിൽ മുഹ്സിൻ എന്നയാളുടെ വീട്ടിലെ ആൾമറയില്ലാത്ത  50 അടി താഴ്ചയുള്ള കിണറിൽ വീണ ഷഹീറിന്റെ ആടിനെ നരിക്കുനി ഫയർ സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു.


ജീവനക്കാരനായ അരുൺ കിണറിലിറങ്ങി ആടിനെ രക്ഷപെടുത്തി. നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ കെ പി ജയപ്രകാശ്, അസി: സ്റ്റേഷൻ ഓഫീസർ TP രാമചന്ദ്രൻ , SFRO ഗണേശൻ , FRO അരുൺ എം വി , സജിത് കുമാർ , സന്ദീപ്, സനൂപ്, ജനാർദ്ദനൻ ,രമേശൻ, അനിൽ കുമാർ എന്നീ സ്റ്റേഷൻ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.