മടവൂർ :പ്രശസ്ത തിരക്കഥാകൃത്തും ചിത്രകാരനും ആയിരുന്ന  ഹരിപ്രസാദ് കോളേരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ജന്മനാടായ മടവൂരിൽ നടത്തിയ അനുസ്മരണ പരിപാടി 'ഹരിസ്മൃതി'  പ്രശസ്ത സിനിമ സീരിയൽ അഭിനേതാവ് വിജയൻ വി നായർ ഉദ്‌ഘാടനം ചെയ്തു. ചെറുകഥാരചന, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ മത്സരങ്ങൾ പരിപാടിയോടനുബന്ധിച്ചു നടന്നു. വിജയികൾക്ക് മടവൂർ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. സുജിത്ത് വിസ്മയ അധ്യക്ഷനായിരുന്നു ,ചടങ്ങിൽ പി കോരപ്പൻ മാസ്റ്റർ, അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദു റഹിമാൻ മാസ്റ്റർ, സന്തോഷ് എന്നിവർ സംസാരിച്ചു ,.  അനൂപ് കെ പി സ്വാഗതവും ,ദേവദാസ് നന്ദിയും പറഞ്ഞു. തുടർന്ന് അബാൻ സഹോദരങ്ങൾ അവതരിപ്പിച്ച ഗസൽ അരങ്ങേറി.