ശബരിമല തീർത്ഥാടകർ 2 ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ,

 RTPCR സർട്ടിഫിക്കറ്റോ കരുതണം,

 ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു.

                                  30•DEC•2021


മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26 ന് നട അടച്ചിരുന്നു. 30/12/21  ന്  നട തുറന്നെങ്കിലും നാളെ പുലര്‍ച്ചെമുതലേ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. 


ജനുവരി 14 നാണ് മകരവിളക്ക്. 


19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. 



കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ ശബരിമലയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 


അതേസമയം ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൂടെക്കരുതേണ്ടതാണ്


വാക്‌സിന്‍ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ എടുക്കേണ്ടിവരും. നിലയ്ക്കലും, എരുമേലിയിലും സ്‌പോട്ട് ബുക്കിംഗിന് അവസരമുണ്ട്. 

ഒരു ഇടവേളയ്ക്കുശേഷം കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 


കാനന പാത സഞ്ചാരയോഗ്യമാക്കിക്കഴിഞ്ഞു.