നരിക്കുനി സ്വദേശി സ്വന്തമായി സൈക്കിൾ ക്യാംപർ നിർമിച്ച് കേരളം ചുറ്റാനൊരുങ്ങുന്നു -:

 നരിക്കുനി -കൊട്ടയോട്ട് താഴം സ്വദേശി മിദ്‌ലാജ് സ്വന്തമായി സൈക്കിൾ ക്യാംപർ നിർമിച്ച് കേരളം ചുറ്റാനൊരുങ്ങുന്നു.

യാത്ര ചെയ്യുമ്പോൾ ഭക്ഷണം പാകം ചെയ്യാനും, ഉറങ്ങാനും വരെ സംവിധാനങ്ങൾ  കാംപറിൽ ഒരുക്കിയിട്ടുണ്ട്, വിവിധ സ്ഥലങ്ങൾ യാത്ര നടത്തി ഇതിനോടകം ഇരുപത്തിരണ്ടുകാരനായ  മിദ്‌ലാജ് ജനശ്രദ്ധ നേടിയിട്ടുണ്ട്. സൈക്കിളിന്റെ പിന്നിൽ ഘടിപ്പിക്കുന്ന രീതിയിലാണ് 5 മാസം സമയമെടുത്ത് നിർമാണം പൂർത്തിയാക്കിയത് , മുഴുവൻ നിർമാണ പ്രവർത്തനവും സ്വയം ചെയ്തതാണെന്നതും ശ്രദ്ധേയമാണ്. നിലവിൽ സൈക്കിളിൽ ചവിട്ടി നീക്കുന്നതാണെങ്കിലും, സോളാർ സംവിധാനവും, മോട്ടോറും ഉപയോഗിച്ച് നിർമാണം കൂടുതൽ സാങ്കേതികമാക്കാനാണ് തീരുമാനം. ആദ്യ ഘട്ടം കേരളം ചുറ്റാനാണ് പദ്ധതിയെങ്കിലും, സോളാർ മോട്ടോർ സംവിധാനം ഫിറ്റ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ടിൽ സ്പോൺസർമാരെ തേടുകയാണ് യുവാവ്,


കൊട്ടയോട്ട് താഴം ഇയ്യം പറമ്പത്ത് ഓട്ടോ തൊഴിലാളിയായ മമ്മുവിന്റെ മകനാണ്  മിദ്‌ലാജ്.