നരിക്കുനി ബി എസ് എൻ എല്ലിന് സമീപം തീപിടുത്തം:-


29.12.2021


നരിക്കുനി- പൂനൂർ റോഡിൽ  ബിഎസ്എൻഎൽ ഓഫീസിൻ്റെ ട്രാൻസ്ഫോർമറിന് സമീപമാണ് തീ പിടുത്തമുണ്ടായത്, ഉണങ്ങിയ പുൽക്കാടുകൾക്ക്  തീപിടിച്ചതിനെ തുടർന്ന്  ബിഎസ്എൻഎൽ ഓഫീസിന് സമീപം പറമ്പിൽ കൂട്ടിയിട്ട ബി എസ് എൻ എല്ലിൻ്റെ പഴയ കേബിളുകൾ ഭാഗികമായി കത്തി നശിച്ചു, നരിക്കുനി ഫയർ ഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി ,ബുധനാഴ്ച  വൈകുന്നേരം നാല് മണിയോടെയാണ് സംഭവം ,