മടവൂരിലെ

ഓട്ടോ ഡ്രൈവർ വെളുത്തേടത്ത് അബുൽ ഹസ്സൻ്റെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുക. 

സി പി ഐ (എം) :-

മടവൂർ :-

മടവൂർ സി എം മഖാം പ്രദേശത്തെ ഓട്ടോ ഡ്രൈവർ ആയിരുന്ന വെളുത്തേടത്ത് അബുൽ ഹസ്സനെ O8/08/2021നാണ് കാണാതാവുന്നത്, ബന്ധുക്കൾ നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് 335/2021 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ 10/08/2021ന്  സി എം മഖാം പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ മുൻ ഭാഗത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത് ,ഇ പ്രദേശത്തെ ആളൊഴിഞ്ഞ കിണറ്റിൽ എങ്ങനെ എത്തിപ്പെട്ടു എന്നതും, നീന്തൽ അറിയുന്ന ആളായിട്ടും എങ്ങനെ മരിച്ചു എന്നതും  നാട്ടുകാരിൽ ദുരൂഹതയുണർത്തുന്നുണ്ട്, ഇതിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തിന് മുമ്പ് ക്രൂരമായ മർദ്ധനത്തിനിരയായിരുന്നു എന്നും, ഇതിനെ ക്കുറിച്ച് സമഗ്രമായി അന്വേക്ഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു,, എന്നാൽ മൂന്നര മാസമായിട്ടും അന്വേഷണം കാര്യക്ഷമമായിട്ടില്ല. അബുൽ ഹസ്സൻ (22)   ദുരൂഹ മരണം സമഗ്രമായി അന്വേഷണം നടത്തി ദുരൂഹത മാറ്റണമെന്നും, പ്രതികളായവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നും സി പി ഐ (എം) പള്ളിത്താഴം, പള്ളിത്താഴം നോർത്ത് ബ്രാഞ്ച് കമ്മറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു, യോഗത്തിൽ ഏരിയാ കമ്മറ്റി അംഗം എ .പി നസ്തർ വിശദീകരണം നടത്തി, അഡ്വ: അഖീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, കെ. കെ നാസർ മാസ്റ്റർ, സന്തോഷ് ഉള്ളാടത്ത് എന്നിവർ സംസാരിച്ചു.