നരിക്കുനി - ബൈത്തുല്‍ ഇസ്സയുടെ ആഭിമുഖ്യത്തില്‍ പി പി മുഹ് യിദ്ദീന്‍ കുട്ടി മുസ്്‌ലിയാരുടെ പത്താം അനുസ്മരണ സമ്മേളനം സമാപിച്ചു. സമാപന ആത്മീയ സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മരണപ്പെട്ട മഹത്തുക്കളെ അനുസ്മരിക്കുകയെന്നത് പുണ്യമേറിയ കാര്യമാണെന്നും മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുമായുള്ള ബന്ധം സ്ഥിരപ്പെടുത്തികൊണ്ടിരിക്കുന്നതിന് തെളിവുകള്‍ നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുല്‍ ഇസ്സ പ്രസിഡന്റ് കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ് ബായാര്‍ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇല്യാസ് ഹൈദറൂസി എരുമാട്, വി പി എം ഫൈസി വില്ല്യാപ്പള്ളി, ടി കെ അബ്ദുറഹിമാന്‍ ബാഖവി, ടി എ മുഹമ്മദ് അഹ്‌സനി, റാഫി അഹ്‌സനി കാന്തപുരം, സമദ് സഖാഫി മായനാട്, സി മൊയ്തീന്‍ കു്ട്ടി ഹാജി, ഖാസം ഹാജി നെച്യാട്, മുഹമ്മദലി ബാഖവി, പാലത്ത് അബ്ദുര്‍റഹ്്മാന്‍ ഹാജി പ്രസംഗിച്ചു
പാരന്റ്‌സ് അസംബ്ലി അന്‍ഷാദ് സഖാഫി ഉദ്ഘാടനം ചെയ്തു. മുജ്തബാ നൂറാനി അധ്യക്ഷത വഹിച്ചു. പി പി ഫസലുര്‍റഹ്്മാന്‍, എന്‍ കെ ശമീര്‍, അബ്ദുല്‍ റസാഖ്, സഖരിയ്യ നൂറാനി. ഷംനാസ് പ്രസംഗിച്ചു.
ഫോട്ടോ
നരിക്കുനി ബൈത്തുല്‍ ഇസ്സയില്‍ പി പി മുഹ് യിദ്ദീന്‍ കുട്ടി മുസ് ലിയാര്‍ അനുസ്മരണ സമ്മേളനത്തിന്റെ സമാപന ആത്മീയ സമ്മേളനം കാന്തപൂരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്്ഘാടനം ചെയ്യുന്നു.

0 അഭിപ്രായങ്ങള്‍