എരവന്നൂർ:മടവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കിയ  രണ്ടാം വാർഡ് എരവന്നൂരിലെ പൂളക്കോട്ടു താഴം-വിളക്കഞ്ചേരി മല റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ അടുക്കത്ത് രാഘവൻ നിർവഹിച്ചു


വാർഡ് മെമ്പർ ഷൈനി തായാട്ട് അധ്യക്ഷത വഹിച്ചു


കൊടുവള്ളി ബ്ലോക്ക് മെമ്പർ ഷിൽന ഷിജു, , നരിക്കുനി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സി കെ സലീം,പി ശ്രീധരൻ,സുബ്രഹ്മണ്യൻ, യു.പി. അസീസ്,പിഎം റസാഖ്,ദിലീപ് പൂളക്കോട്ട് ,റാസിഖ് പൂളക്കോട്ട് തുടങ്ങിയവർ സംബന്ധിച്ചു.റോഡിന്റെ മുൻനിര പ്രവർത്തകരായിരുന്ന വി കെ ചാത്തു, ഇ കെ പി കലന്തൻ എന്നിവരെ സമിതി ആദരിച്ചു