അടിമ ഉടമ ബന്ധത്തിലൂടെ കേന്ദ്രം സംസ്ഥാനങ്ങളെ വരിഞ്ഞു മുറുക്കുന്നു. (എം നാരായണൻ, )
. നരിക്കുനി: അടിമ ഉടമ ബന്ധത്തിലൂടെ കേന്ദ്രം സംസ്ഥാനങ്ങളെ വരിഞ്ഞു മുറുക്കുകയാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ. സി പി ഐ കൊടുവള്ളി മണ്ഡലം പ്രചരണ ജാഥ നരിക്കുനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഭാരതത്തിൽ ദേശീയ ഭരണകൂടം സംസ്ഥാന സർക്കാറുകളെ അടിച്ചമർത്തിക്കൊണ്ട് മുഴുവൻ അധികാരങ്ങളും കവർന്നെടുക്കുന്ന സാഹചര്യം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പി അമ്മത് കുട്ടി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ പി സി തോമസ്, ഉപ ലീഡർ പിടിസി ഗഫൂർ , കെ മനോജ് കുമാർ, സോമൻ പിലാത്തോട്ടം, വി എൻ എ റസാഖ്, സി കെ സറഫുദ്ദീൻ, ഒ സി നാസർ, ടി പി രാജൻ എന്നിവർ സംസാരിച്ചു. ജാഥ രാവിലെ 10 മണിക്ക് പൈമ്പാലശ്ശേരിയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വികരങ്ങൾക്ക് ശേഷം മാനിപുരത്ത് സമാപിക്കും. സമാപന യോഗം സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്യും.

0 അഭിപ്രായങ്ങള്‍