ലഹരി മാഫിയയെ അമർച്ച ചെയ്യണം :-
നരിക്കുനി:വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചു നരിക്കുനിയിൽ പിടിമുറുക്കുന്ന ലഹരി മാഫിയയെ അമർച്ച ചെയ്യുവാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് വട്ടപ്പാറപൊയിലിൽ നടന്ന dyfi നരിക്കുനി മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ബഗീഷ് ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. റംഷിദ് അധ്യക്ഷനായി. വിമേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഒ അബ്ദുറഹ്മാൻ കെ കെ മിഥിലേഷ് ഷജിൽ രമ്യേഷ് എന്നിവർ സംസാരിച്ചു. നിതിൻ പി എം നന്ദി പറഞ്ഞു. വിമേഷ് കെ കെ സെക്രട്ടറി ഫസലുറഹ്മാൻ പ്രസിഡന്റ് നിതിൻ പി എം ട്രഷറർ എന്നിങ്ങനെ ഭാരവാഹികൾ അടക്കം 19അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൊതു സമ്മേളനം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ഗാനമേള, ഡാൻസ്,വടംവലി, ക്വിസ് മത്സരം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

0 അഭിപ്രായങ്ങള്‍