സ്‌കൂളുകള്‍ അടയ്ക്കും; ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം; ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഇല്ല:


14.01.2022


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.

സ്‌കൂളുകളില്‍ ഇനി മുതല്‍ ഒമ്പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. ഈ മാസം 21 മുതൽ രണ്ടാഴ്ചയ്‌ത്തേക്കാണ് നിയന്ത്രണം. ഉയര്‍ന്ന ക്ലാസുകളും, കോളേജുകളും പ്രവര്‍ത്തിക്കും. അതേസമയം, വാരാന്ത്യ നിയന്ത്രണങ്ങളും ,രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. ഏതെങ്കിലും സ്ഥാപനങ്ങളില്‍ കോവിഡ് രൂക്ഷമായാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്ഥാപനം തത്കാലം അടച്ചിടാമെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭാ അവലോകന യോഗത്തില്‍ തീരുമാനമായി,