നരിക്കുനി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണം നടത്തി

പാലിയേറ്റീവ് വളണ്ടിയർ സേവനം ചെയ്ത് വരുന്ന അംഗങ്ങളെ ചടങ്ങിൽ വച്ച് ആദരിച്ചു.


സോഷ്യോ കൾച്ചറൽ അസോസിയേഷൻ (സ്കാൻ ) നരിക്കുനി നിർദന രോഗികൾക്ക് നൽകുന്ന  ഭക്ഷണക്കിറ്റ്  ചടങ്ങിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിണ്ട്  സ്കാൻ സെക്രട്ടറി അക്ഷയനിൽ നിന്നും ഏറ്റുവാങ്ങി


നിനാചരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം ഉദ്ഘാടനം ചെയ്തു

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മുസൽമ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലൻ കണ്ടി അധ്യക്ഷതവഹിച്ചു. 


 മെമ്പർമാരായ ജസീല മജീദ്, ജൗഹർ പൂമംഗലം, സുനിൽകുമാർ, മൊയ്തീ, സുബൈദ, ഷെറീന, ടി പി അബ്ദുൽ മജീദ്, വി.പി.മിനി , സ്‌കാൻ ദാരവാഹികളായ അക്ഷകുമാർ, വിജയൻ, ബഷീർ മാസ്റ്റർ, സുഷമ സിസ്റ്റർ, ഷൈജ, രാഘവൻ മാസ്റ്റർ, മേഘ , ആശാ വർക്കർമാർ എന്നിവർ സംസാരിച്ചു. ഷൈജ സിസ്റ്ററേയും പാലിയേറ്റീവ് കെയർ വളണ്ടിയർമാരെയും  ചടങ്ങിൽ ആദരിച്ചു.