വികസനത്തിൽ രാഷ്ട്രീയം വേണ്ട  (എം.കെ.രാഘവൻ എം പി.)

നരിക്കുനി :- നരിക്കുനി ഗ്രാമപഞ്ചായത്ത് നവീകരിച്ച ബസ് സ്റ്റാൻ്റും, എൻ്റെ ഗ്രാമ പഞ്ചായത്ത് നരിക്കുനി പൊതു പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംകെ.രാഘവൻ. വികസന കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന നരിക്കുനിയെ എം.പി.പ്രത്യേകം അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.സലീം അധ്യക്ഷത വഹിച്ചു.കംഫർട്ട് സ്റ്റേഷൻ്റെ ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ എം.കെ.മുനീറും, കവുങ്ങിൻ തൈ വിതരണം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.സുനിൽകുമാറും, ഓപ്പൺ സ്റ്റേജ് ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് അംഗം ഐ.പി.രാജേഷും നിർവ്വഹിച്ചു.ചടങ്ങിൽ കോവിഡ് പ്രതിരോധ പ്രവർത്തകരെയും,  എക്സലൻറ് അവാർഡ് ഷൈജയെയും ആദരിച്ചു - ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പൻ കണ്ടി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സർജാസ് കുനിയിൽ ,ക്ഷേമകാര്യ ചെയർപേഴ്സൺ ജസീല മജീദ്, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഉമ്മുസൽമ .വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് മിനി പുല്ലം കണ്ടി സ്വാഗതവും, സെക്രട്ടറി സി.പി. സ്വപ്നേഷ് നന്ദിയും പറഞ്ഞു.