ദുബായിൽ പുതുതായി ഒരുക്കിയ ഇൻഫിനിറ്റി ബ്രിഡ്ജ് പൊതു ജനങ്ങൾക്ക് സമർപ്പിക്കുന്നതിനു മുന്നോടിയായി ദുബായ് ഭരണാധികാരികൾസന്ദർശിച്ചു.. 13കിലോമീറ്റർ നീളംവരുന്ന പാലം 6 വരി പാതയാണ് ഒരു സൈഡിലേക്ക് ഉള്ളത് കൂടാതെ മൂന്ന് മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ഇതിൽ ഒരുക്കിയിട്ടുണ്ട്. 2018ലാണ് നിർമ്മാണം തുടങ്ങിയത്. ബർദുബായ് ദേരയെ ബന്ധിപ്പിക്കുന്നതാണ് കടലിനുമീതേയുള്ള ഈ പാത. നേരത്തേ തിരക്കുള്ള സമയത്ത് ഒന്നര മണിക്കൂറിൽ കൂടുതൽ ട്രാഫിക് ജാം ഉണ്ടാവാറുണ്ട് എന്നാൽ അത് 16 മിനിറ്റിലേക്ക് ചുരുങ്ങിയരിക്കുകയാണ് പുതിയപാതയുടെ വരവോടുകൂടെ സമയലാഭം മാത്രമല്ല അടുത്ത 20 വർഷം കൊണ്ട് 45billion ദിർഹംസിന്റെ നേട്ടമാണ് ഇതുവഴി നേടിയെടുക്കാൻ കഴിയുന്നതെന്ന് ദീർഘവീക്ഷണത്തിന്റെ തലവനെന്നറിയപ്പെടുന്ന ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അറിയിച്ചു

0 അഭിപ്രായങ്ങള്‍