ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ അധ്യാപകർ; അപേക്ഷ ക്ഷണിച്ചു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
രാജ്യത്തെ 137 സൈനിക കന്റോണ്‍മെന്റ് പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ (Army Public Schools) പിജിടി, ടിജിടി, പിആര്‍ടി അധ്യാപകരുടെ റിക്രൂട്ട്‌മെന്റിന് ആര്‍മി വെല്‍ഫെയര്‍ എജ്യുക്കേഷന്‍ സൊസൈറ്റി (AWES - The Army Welfare Education Society) അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.awesindia.com എന്ന പോർട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം (Job Application).
അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 28.
റിക്രൂട്ട്മെന്റ് അനുസരിച്ച് ആര്‍മി പബ്ലിക് സ്‌കൂളുകള്‍ ഒഴിവുകളുടെ എണ്ണം വെളിപ്പെടുത്തും. വിവിധ വിഭാഗങ്ങളിൽപ്പെടുന്ന അധ്യാപകരുടെ തസ്തികകൾ 'റെഗുലറോ' അല്ലെങ്കിൽ നിശ്ചിതകാലത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലോ ആയിരിക്കും. 'റെഗുലര്‍' വിഭാഗത്തിന് കീഴിൽ നിയമിക്കപ്പെടുന്നവർ സ്ഥാപനത്തിന്റെ ആവശ്യപ്രകാരം സ്ഥലംമാറ്റത്തിന് ബാധ്യതപ്പെട്ടവരായിരിക്കും.
യോഗ്യത-
വിദ്യാഭ്യാസം: പിജിടിയുടെ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബിരുദാനന്തര ബിരുദവും ബിഎഡും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ടിജിടിക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും ബിഎഡുമാണ് യോഗ്യതാ മാനദണ്ഡം. അതേസമയം പിആര്‍ടി റിക്രൂട്ട്മെന്റിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദവും എലിമെന്ററി എഡ്യൂക്കേഷനിൽ രണ്ട് വര്‍ഷത്തെ ഡിപ്ലോമയോ അല്ലെങ്കില്‍ ബിഎഡോ ആവശ്യമാണ്. കൂടാതെ, കുറഞ്ഞ യോഗ്യത സംബന്ധിച്ച എന്‍സിടിഇ നിയമങ്ങളും വിജ്ഞാപനവും ഉദ്യോഗാർത്ഥികൾക്ക് ബാധകമായിരിക്കും.
പ്രായപരിധി: 5 വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 40 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5 വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ള പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാധകമായ പരമാവധി പ്രായപരിധി 57 വയസ്. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ

0 അഭിപ്രായങ്ങള്‍