.വാവ സുരേഷിന്റെ കാർ അപകടത്തിൽപെട്ടു; തലക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
:17.01.2022
തിരുവനന്തപുരം: പാമ്പു പിടുത്തക്കാരൻ വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. തലക്ക് പരിക്കേറ്റ വാവ സുരേഷിനെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്നും അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് വൈകിട്ട് 7.30 ന് പോത്തൻകോട് ചായമക്കാനിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാകുകയായിരുന്നു എന്നാണ് പോത്തൻകോട് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സുരേഷിനെയും സുഹൃത്തിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുരേഷ് എവിടെ പോകുകയായിരുന്നു എന്ന് വിവരം ലഭിച്ചിട്ടില്ല. ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

0 അഭിപ്രായങ്ങള്‍