കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേല്‍ക്കുകയായിരുന്നു. ലിങ്ക് റോഡില് കല്യാണമണ്ഡപത്തിന് സമീപമായിരുന്നു സംഘര്‍ഷം.
കൊലയ്ക്ക് പിന്നാലെ കായംകുളം സ്വദേശി ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ റെയില്‍വേ സ്റ്റേഷന്റെ മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരും വിവിധ കേസുകളില്‍ പ്രതിയാണെന്നാണ് സൂചന. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0 അഭിപ്രായങ്ങള്‍