വ്യാജപ്രചാരണങ്ങൾക്കെതിരേ കെ എസ് ഇ ബി :-
വൈദ്യുതി വിതരണം സ്വകാര്യവൽക്കരിച്ചാൽ നിരക്കുകൾ കുറയുമോ?
കേന്ദ്ര ഊർജ്ജമന്ത്രാലയം നവംബർ 2021 ൽ പ്രസിദ്ധീകരിച്ച ‘Key Regulatory Parameters of Power Utilities’ രേഖയിൽ നിന്നും സ്വകാര്യവൽകൃത വിതരണക്കമ്പനികളുള്ള സംസ്ഥാനങ്ങളിലെ താരിഫ് നിരക്കുകൾ താരതമ്യം ചെയ്തു പരിശോധിക്കാം.
സ്വകാര്യ വൈദ്യുതി വിതരണ കമ്പനികൾ കടന്നുവന്നാൽ വൈദ്യുതി ചാർജ്ജ് താനേ കുറയും എന്ന ചില മാധ്യമങ്ങളുടെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല എന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യയിൽ ശരാശരി വൈദ്യുതി നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
വിതരണ കമ്പനിയോ സംസ്ഥാന സർക്കാരോ ഇലക്ട്രിസിറ്റി ആക്ടിന്റെ വകുപ്പ് 65 അനുസരിച്ച് വൈദ്യുതി നിരക്കിൽ സബ്സിഡി നൽകാറുണ്ട്. അത് അതത് സ്വകാര്യ വിതരണ കമ്പനികളാണ് നൽകുന്നത് എന്നു തെറ്റിദ്ധരിച്ചവരാണ് ഇപ്രകാരമുള്ള വാദങ്ങൾ ഉന്നയിക്കുന്നത്. കെ.എസ്.ഇ.ബി. 400 കോടി രൂപയാണ് ഇപ്രകാരം ക്രോസ്സ് സബ്സിഡി നൽകുന്നത്. സംസ്ഥാന സർക്കാർ ഈ തുക കെ.എസ്.ഇ.ബി ക്കു കൈമാറുന്നില്ല.. പകരം, നിശ്ചിത കാലത്തേയ്ക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽ തട്ടിക്കിഴിക്കാൻ അനുമതിയാണ് നൽകുന്നത്. കേരളത്തിൽ പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം എന്നത് സർക്കാർ നയമാണ്. .
വിതരണ കമ്പനിയുടെ സാങ്കേതിക-വാണിജ്യ പ്രകടന സൂചികകളായ എ.റ്റി.&സി നഷ്ടം, എ.സി.എസ്-എ.ആർ.ആർ ഗ്യാപ്പ് എന്നിവയിലും, സ്വകാര്യവൽകൃത സംസ്ഥാനങ്ങളോടും സമീപ സംസ്ഥാനങ്ങളോടും മത്സരിച്ച് രാജ്യത്ത് ഏറ്റവും മുന്നിലല്ല എങ്കിലും മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കാൻ കെ.എസ്.ഇ.ബി.ക്ക് സാധിച്ചിട്ടുണ്ട്. പൊതുമേഖലാ കമ്പനികളിൽ കെ.എസ്.ഇ.ബി രാജ്യത്തെ മികച്ച അഞ്ചു സ്ഥാനത്തിനുള്ളിലുണ്ട്.


0 അഭിപ്രായങ്ങള്