ഹിജാബ് നിരോധനം: സാംസ്കാരിക വൈവിധ്യത്തെ തകർക്കരുത് :-

നരിക്കുനി: ഇന്ത്യയിലെ ബഹുസ്വരതയെ അംഗീകരിച്ചും സാംസ്കാരിക വൈവിധ്യങ്ങളെ മാനിച്ചും തയ്യാറാക്കപ്പെട്ട നമ്മുടെ ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലിക അവകാശങ്ങളെ നിരാകരിക്കുന്ന ഹിജാബ് നിരോധനം പോലുള്ള നീക്കങ്ങൾ സർക്കാറുകളുടെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാവുന്നതിൽ നരിക്കുനി പഞ്ചായത്ത് എസ്.എം.എഫ് കമ്മറ്റി യോഗം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. പരിഷകരണമെന്ന വ്യാജേന മത ചിഹ്നങ്ങളെ അവമതിച്ചും അപമാനിച്ചും സമുദായത്തിനകത്തെ തന്നെ ചില ശക്തികളും വ്യക്തികളും നടത്തുന്ന മതവിരുദ്ധ നീക്കങ്ങൾ ഇത്തരക്കാരെ സഹായിക്കുന്ന തരത്തിലായിപ്പോകുന്നതിനാൽ അവർ അതിൽ നിന്നും പിന്തിരിയണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു.പി പി അസ്‌ലം ബാഖവി യോഗം ഉദ്ഘാടനം ചെയ്തു.കെസി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായി. ഹാഫിള് ജുനൈദ് ബാഖവി പ്രാർത്ഥന നടത്തി.എം പി ആലിഹാജി, കെസി ബഷീർ, സി മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ സംസാരിച്ചു.ടിസി അബ്ദുൽ ഖാദർ സ്വാഗതവും എടി മുഹമ്മദ് നന്ദിയും പറഞ്ഞു.