നരിക്കുനിയിൽ ലഹരി വേട്ട: ഒരാൾ പിടിയിൽ,ഒരാൾ ഓടി രക്ഷപ്പെട്ടു: -




നരിക്കുനി : നരിക്കുനി പൂനൂർ റോഡിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തു.

ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. യുവാക്കളിൽ ഒരാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.KL 46 D276 Polo വാഹനം കസ്റ്റഡിയിലെടുത്തു ,വാഹനത്തിൽ നിന്ന് 1100 ഗ്രാം MDMA ,170 ഗ്രാം LS D ,ഹാഷിഷ് എന്നിവയാണ് പിടിച്ചത് ,


ലഹരി ഉപയോഗവും വിൽപനയും നരിക്കുനി കേന്ദ്രീകരിച്ച് വലിയ തോതിൽ നടക്കുന്നു എന്ന റിപ്പോർട്ടിന് ശേഷം നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് സംഭവം. കിരൺ ,കിഴക്കെ നെരോത്ത് ,കണ്ണങ്കര ,ചേളന്നൂർ ആണ് പിടിയിലായത് ,