കോട്ടയത്ത് ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതികമ്പി പൊട്ടിവീണു; ആളപായമില്ല

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടി വീണു. കോട്ടയം കോതനല്ലൂരിലാണ് സംഭവം. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്.

ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണെന്നു റെയിൽവേ അറിയിച്ചു. സംഭവത്തെ തുടർന്ന് കേരള എക്സ്പ്രസ് കോതനല്ലൂരിൽ പിടിച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ലൈനുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണു കാരണം. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്