ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-2023

സാമ്പത്തിക വർഷത്തെ ബജറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന രാരപ്പൻകണ്ടി അവതരിപ്പിച്ചു.

കോഴിക്കോട് ജില്ലയിൽ ജന്റർ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ബ്ലോക്ക്‌ പഞ്ചായത്താണ് ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌. കൃഷിക്കും ഉൽപ്പാദന മേഖലക്കും പ്രധാന പരിഗണനയും സ്ത്രീ സൗഹൃദ വികസനകാഴ്ച്ചപ്പാടുമാണ് ബജറ്റിന്റെ ഉള്ളടക്കം.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. പി സുനിൽ കുമാർ അധ്യക്ഷതവഹിച്ചു.ബ്ലോക്ക്‌ ബി ഡി ഒ രജിത സ്വാഗതം ചെയ്തു.