തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്ന് രാവിലെ 11ന് എ കെ ജി സെന്ററിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും, പാർട്ടിയിലെ മുതിർന്ന നേതാക്കളായ വി ശിവൻകുട്ടി, തിരുവനന്തപുരം ജില്ലാ സെക്രെട്ടറി ആനാവൂർ നാഗപ്പൻ, കോഴിക്കോട് ജില്ലാ സെക്രെട്ടറി പി മോഹനൻ എന്നിവർ പങ്കെടുത്തു. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും, കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എം എൽ എ യും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്. സച്ചിൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും ,പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാനസമിതി അംഗവും ,പാർട്ടി ചാല ഏര്യാ കമ്മിറ്റി അംഗവുമാണ്. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തി ലേക്കെത്തിയത്. ബാലസംഘം, എസ്‌എഫ്‌ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്ക ളായിരുന്നു.

0 അഭിപ്രായങ്ങള്‍