ജീവതാളം വ്യായാമകേന്ദ്രം ഉദ്ഘാടനം ചെയ്തു
ചേളന്നൂർ :-ജീവിതശൈലീരോഗങ്ങളില്ലാത്ത സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചേളന്നൂർ ബ്ലോക്ക്പഞ്ചായത്തിന്റേയും തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സജ്ജീകരിച്ച ജീവതാളം' വ്യായാമകേന്ദ്രത്തിന്റെ ഉദ്ഘാടനം തലക്കുളത്തുർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ബഹു : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിക്കുന്നത്. വ്യായാമകേന്ദ്രം എന്നതിലുപരി ഒരു ഫിറ്റ്നസ്സ് സെന്റർ കൂടിയാണ് ഇവിടെ സജ്ജീകരിക്കപ്പെട്ടത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ. ടി പ്രമീള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സർജാസ് മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ.പി. ഗീത, പി.എം രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി. പ്രജിത ഗ്രാമപഞ്ചായത്ത് അംഗം ഒ.ജെ. ചിന്നമ്മ,പി.കെ.സത്യൻ മാസ്റ്റർ, ചന്ദ്രൻ നായർ, യു. വി. ദിനേശ് മണി പ്രകാശൻ മാസ്റ്റർ, വി. വിചിത്രൻ, കെ.കെ. ഉമ്മർ, പി.പി. ഹാഷിം തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽഓഫീസർ ബേബി പ്രീത സ്വാഗതവും ഹെൽത്ത് സുപ്പർവൈസർ ടോമി തോമസ് നന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്‍