പ്രവർത്തി പരിചയ മേള: 

കാക്കൂർ :-കാക്കൂർ എ ൽ പി സ്കൂളിലെ പ്രവർത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തി പരിചയ മേള പ്രശസ്ത ഗാനരചയിതാവും ശില്പിയുമായ .കെ.പി നെടിയനാട് ഉത്ഘാടനം നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി. എ.വൈസ് പ്രസിഡന്റ് കെ.പ്രിയ അധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക വി.സി.ബിന്ദു  മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാവാസനകളെ അവരുടെ കലാവിരുതിലൂടെ പുറത്തുകൊണ്ടുവരാൻ അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ശില്പപരിശീലനം,തത്സമയ മത്സരങ്ങൾ ,പ്രദർശനം, തുടങ്ങിയവ നടത്തി.മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്വത്തോടെ നടന്ന ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ  നജ്മുനീസ  സ്വാഗതവും, പ്രവർത്തി പരിചയ ക്ലബ് കൺവീനർ  ഫൗസിയ  നന്ദിയും രേഖപ്പെടുത്തി.