നരിക്കുനി : നരിക്കുനി ഗ്രാമപഞ്ചായത്ത് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു.
സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് ആരോഗ്യമുള്ള ജനത എന്ന പ്രമേയം ഉയർത്തി പിടിച്ച് നരിക്കുനി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമ്മസേന അംഗങ്ങൾ വഴി അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിച്ച് വേർതിരിച്ച് കോനാരീസ് ഏജൻസിക്ക് കൈമാറുക വഴി നരിക്കുനി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിലേക്ക് അടുക്കുകയാണ്.
ഇതോടൊപ്പം മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റും വേസ്റ്റ് ബിന്നും നൽകി വീടുകളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്ന പദ്ധതിയും നടപ്പിലാക്കി വരികയാണ്
ഈ പദ്ധതി നടപ്പിലാക്കുന്നതിനോടൊപ്പം ഗ്രാമപഞ്ചായത്തിൽ നിലവിൽ പ്രവർത്തിച്ച് വരുന്ന ബയോഗ്യാസ് പ്ലാന്റ് അതിന്റെ കപ്പാസിറ്റി വർദ്ധിപ്പിച്ച് ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന വിവാഹം ഉൾപ്പെടെയുള്ള വിവിധ ഫംഗ്ഷനുകളിലുണ്ടാവുന്ന ഭക്ഷണ വേയ്സ്റ്റുകൾ ഹോട്ടലുകളിലുണ്ടാവുന്ന ഭക്ഷണ വേയ്റ്റുകളും പച്ചക്കറി കടകൾ, അറവുശാലകൾ, തുടങ്ങിയവയിലുണ്ടാവുന്ന വിവിധ വേയ്സ്റ്റുകളും ബയോഗ്യാസ് പ്ലാന്റിൽ സ്വീകരിച്ച് സംസ്കരിക്കുകയും അതിൽ നിന്ന് ഉൽപ്പാതിപ്പിക്കുന്ന വൈദ്യുതി നിലവിൽ കത്തികൊണ്ടിരിക്കുന്ന സ്ട്രീറ്റ് ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചും അതോടൊപ്പം പ്ലാന്റിൽ നിന്നും ഉൽപ്പാതിപ്പിക്കുന്ന സ്ലെവി ഉപയോഗപ്പെടുത്തി ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന പദ്ധതിയും ഗ്രാമ പഞ്ചായത്ത് ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ
സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ മാരായ ഉമ്മുസൽമ, ജൗഹർ പൂമംഗലം, ജസീല മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിഹാന, ബ്ലോക്ക് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ, സർജാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. രാജു , വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സ്രീധരൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, എം.പി.
സുലൈമാൻ , മനോജ് നടുകണ്ടി, പി.എം.അഹമ്മദ് കുട്ടി, ടി.ജി.മനോജ്, ടി.കെ.അബൂബക്കർ , കെ.സി.അബ്ദുൾ സലാം, എച്ച്.ഐ. നാസർ, സെക്രട്ടറി സ്വപ്നേഷ്, വ്യാപാരി പ്രതിനിധികളായ ടി.കെ. സലാം , മുനീർ , സംസാരിച്ചു വൈസ് പ്രസിഡണ്ട് മിനിപുല്ലം സ്വാഗതവും എച്ച്.സി. ബ്രിജീഷ് നന്ദിയും പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , വി. ഇ.ഒ മാർ , എൽ എസ്. ജിഡി അസിസ്റ്റാന്റ് എഞ്ചിനീയർ ഷാഹുൽ എന്നിവർ പങ്കെടുത്തു.


0 അഭിപ്രായങ്ങള്