കൊട്ടയോട്ട് താഴത്ത് പാലത്തിന് വിണ്ടുകീറൽ, മന്ത്രിക്ക് പരാതി നൽകി സിപിഐ (എം ).


 5.3.2022. . 



നരിക്കുനി :പന്നൂർ നരിക്കുനി നെല്ലിയേരിതാഴം പുന്നശ്ശേരി റോഡിലെ പുതുതായി നിർമിച്ച പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന്കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ പരാതി ഉയർന്നിരുന്നതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സിപിഐഎം പരാതി നൽകി.

20 ദിവസത്തിനുള്ളിൽ പണി പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി.


രണ്ട് വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും ,ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിൽ മെല്ലെപ്പോക്ക് നയമാണ് കോൺട്രാക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ഇത് യാത്രക്കാർക്കും, നാട്ടുകാർക്കും , വിദ്യാർഥികൾക്കും ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.


പ്രസ്തുത റോഡിലെ കൊട്ടയോട്ട്താഴത്ത് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത രണ്ട് പാലങ്ങളിലും വിള്ളൽ ഉണ്ടന്ന ആക്ഷേപത്തെ  തുടർന്ന്  ഉദ്യോഗസ്ഥ ജന പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.

കോൺക്രീറ്റ്ന്റെ സാമ്പിൾ തിരുവനന്തപുരത്ത് ലാബിലേക്ക് അയച്ചു പരിശോധിക്കുമെന്നും , ആവശ്യമെങ്കിൽ പാലം പുതുക്കി പണിയേണ്ടതിനെ പരിഗണിക്കാമെന്നും ഉദ്യോഗസ്ഥ സംഘം ഉറപ്പുനൽകി.