നരിക്കുനി ഗവ: ഹൈസ്കൂളിൽ നക്ഷത്രമെണ്ണാനും, ആകാശത്തെ അടുത്തറിയാനുമുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്:-


09.042022


നരിക്കുനി: നരിക്കുനിയിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന നരിക്കുനി ഗവ:ഹയർ സെക്കൻ്ററി സ്കൂളിൻ്റെ തൊട്ടടുത്തായി ആകാശ മത്രേ ,സ്കൂളിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് ആകാശത്തെ കൂടുതൽ അടുത്തറിയാനും, പഠിക്കുവാനുമുള്ള സൗകര്യമൊരുക്കുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. നക്ഷത്രങ്ങളെക്കുറിച്ചും, ആകാശഗംഗയെക്കുറിച്ചും മറ്റനേകം ആകാശഗോളങ്ങളെക്കുറിച്ചും ചിത്രം കണ്ട് അവയെ അടുത്തറിയാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത് ,സ്കൂൾ ആസ്ടോ ക്ലബിൻ്റെ താൽപര്യപ്രകാരം വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരിയുടെ ഉപദേശപ്രകാരമാണ് സ്കൂളിൽ വാനനിരീക്ഷണ കേന്ദ്രം ഒരുക്കുന്നത് ,നരിക്കുനി ഗവ: ഹൈസ്ക്കൂൾ പി ടി എ കമ്മറ്റി  മുൻകൈയെടുത്താണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്തിൻ്റെ അനുമതി വാങ്ങിയത് ,25 ലക്ഷം രൂപയാണ് പദ്ധതിക്ക് തുടക്കത്തിൽ ലഭ്യമാവുക, അടുത്ത വർഷം കൂടുതൽ തുക ലഭ്യമാക്കി പദ്ധതി വിപുലീകരിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യം , ആധുനിക ടെലസ്കോപ്പ് നിരീക്ഷണ കേന്ദ്രം, പ്രൊജക്ട്രറുകൾ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ്സ് ആണ് വാനനിരീക്ഷണ കേന്ദ്രത്തിൽ ഒരുക്കുക.