സി.എം വലിയുല്ലാഹി (റ) ആണ്ട് നേര്‍ച്ച
ഫാമിലി മീറ്റ് മെയ് 11,12 തിയ്യതികളില്‍
നരിക്കുനി | മടവൂര്‍ സി.എം സെന്ററില്‍ മെയ് 11,12,13 തിയ്യതികളില്‍ നടക്കുന്ന സി.എം വലിയുല്ലാഹിയുടെ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മെയ് 11 , 12 തിയ്യതികളില്‍ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികല്‍, വിദ്യാര്‍ത്ഥികള്‍, കമ്മറ്റി ഭാരവാഹികള്‍, പഞ്ചായത്തിലെ പ്രധാന പ്രവര്‍ത്തകര്‍ എന്നിവരുടെ വിപുലമായ ഫാമിലി മീറ്റ് നടത്താന്‍ തീരുമാനിച്ചു മെയ് 11 ബുധന്‍ രാവിലെ 10 മണിക്ക് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമിയും മെയ് 12 വ്യാഴം രാവിലെ അനസ് അമാനി പുശ്പഗിരിയും വിഷയാവതരണം നടത്തും ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി, കെ ആലിക്കുട്ടി ഫൈസി, ടി.കെ മുഹമ്മദ് ദാരിമി, മുസ്തഫ സഖാഫി മരഞ്ചാട്ടി, ടി.കെ സൈനുദ്ധീന്‍, റാഷിദ് ഖുത്വൂബി, ഫാറൂഖ് ഖുത്വുബി തുടങ്ങിയവര്‍ സംബന്ധിച്ചു.

0 അഭിപ്രായങ്ങള്‍