ആഴി 

~~•••~~


കത്തുന്ന 

കടലിന്റെ ഓരോ ചുഴിയിലും 

നിന്നെ തേടി 

ഞാൻ അലയവേ 


മാതൃവാത്സല്യം നിറഞ്ഞ  മടിതട്ടിൽ മുത്തും പവിഴങ്ങളും ഇഴ കോർക്കുക ആയിരുന്നു നിന്റെ

ബാല്യം.


ഉപ്പുരസമുള്ള നിൻ കണ്ണീർത്തിരയിൽ നുരഞ്ഞു പൊങ്ങിയതും ജിവിതയാതനയിലെ ശിലാതന്തുക്കൾ തന്നെ ആയിരുന്നു .


തീരം വിട്ടകന്നൊരു തിര 

തന്റെ 

മൗനനൊമ്പരം പോലും  പൊട്ടിച്ചിരി ആക്കിമാറ്റിയതും നിന്നിലെ നിഷ്കളങ്കത തന്നെ ആയിരുന്നു.


ഒഴുകി നീങ്ങുന്ന കുഞ്ഞോളങ്ങൾ എന്തിനോ നിന്നെത്തന്നെ ചേർത്തണച്ചു .


അപ്പോഴും ഞാൻ നിന്നിലെ നിന്നെ തന്നെ തിരയുക ആയിരുന്നു .


സിന്ധു