തെളിനീരൊഴുകും നവകേരളം പദ്ധതി നരിക്കുനി പഞ്ചായത്തിൽ തുടക്കം കുറിച്ചു.

നരിക്കുനി: -

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളും മാലിന്യ മുക്തമാക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം നിർവ്വഹിച്ചു.

അഞ്ചാം വാർഡിൽ കൂടി കടന്ന് പോവുന്ന പുത്തലത്ത് താഴം തോട് ശുചീകരിച്ച് കൊണ്ടാണ് തുടക്കം കുറിച്ചത്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് വാർഡ് മെമ്പർ വി.പി. മിനി സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാർ ബ്ലോക്ക് വൈസ് പ്രസിഡന്റ്- വാർഡ് മെമ്പർമാർ  പഞ്ചായത്ത് സെക്രട്ടറി, എച്ച്.സി, ഏ.ഡി.എസ്സ് ചെയർ പേഴ്സൻ , എൻ .ആർ.ജി.എസ്.എ .ഇ , തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ . വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ . സന്നദ്ധപ്രവർത്തകർ , സ്ഥലം വാർഡ്‌ കൺവീനർ എന്നിവർ പങ്കെടുത്തു.