ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ് 


14 05 2022


 ദുബെെ-:യു എ ഇ യുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാനെ യുഎഇ സുപ്രീം കൗൺസിൽ പ്രഖ്യാപിച്ചു. 


അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സയ്യീദ് അൽ നഹ്യാന്റെ പിൻഗാമിയായാണ് 61 വയസുകാരനായ ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. 


2004 നവംബർ മുതൽ അബുദാബിയുടെ കിരീടാവകാശിയായ അദ്ദേഹം എമിറേറ്റിന്റെ 17 മത് ഭരണാധികാരിയുമായി.


രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാന് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നമ്മുടെ രാജ്യത്തിന്റെ സംരക്ഷകനാണ് അദ്ദേഹം. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് കുറിച്ചു.