കുട്ടമ്പൂരിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു.
നരിക്കുനി: കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമി വിദ്യാർഥി ഓമശ്ശേരി നടമ്മൽ പൊയിൽ തിരിയംകോട്ടുമ്മൽ അഹമ്മദ് കുട്ടി മകൻ മുഹമ്മദ് സിനാൻ (14) കുളത്തിൽ മുങ്ങി മരിച്ചു. ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമി ഒന്നാം വർഷ വിദ്യാർഥിയായ മുഹമ്മദ് സിനാൻ സ്കൂൾ എട്ടാം തരം വിദ്യാർഥിയാണ്. വിദ്യാർത്ഥികളോടൊപ്പം കുളത്തിൽ വെച്ച് കുളിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിദ്യാർഥികളും, നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മാതാവ്: താഹിറ, സഹോദരങ്ങൾ: ഫാത്വിമത്ത് സുഹറ,
അനസ് ,മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കൾ (6/06/22) ഇന്ന് പുതിയോത്ത് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.


0 അഭിപ്രായങ്ങള്‍