ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; ബാങ്ക് മാനേജറെ വെടിവെച്ചു കൊന്നു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ജമ്മു കശ്‌‌മീരിൽ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചു കൊന്നു. ഇലാഹി ദേഹതി ബാങ്ക് മാനേജറായ രാജസ്ഥാൻ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ പരിക്കേറ്റ് വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


കഴിഞ്ഞ ദിവസം കുൽഗാമിൽ അധ്യാപികയെ സ്‌കൂളിനുള്ളിൽ കയറി ഭീകരർ വെടിവച്ചുകൊന്നിരുന്നു. സാമ്പ ജില്ലയിൽനിന്നുള്ള രജിനി ബാലയെന്ന ഹൈസ്‌കൂൾ അധ്യാപികയാണ്‌ താഴ്‌വരയിലെ ഗോപാൽപോരയിലുള്ള സ്‌കൂളിൽ ചൊവ്വ രാവിലെ കൊല്ലപ്പെട്ടത്‌