കേരള ഒളിംപിക്‌സ് താരങ്ങളെ
അനുമോദിച്ചു
നരിക്കുനി : പ്രഥമ കേരള ഒളിംപിക്‌സില്‍ പങ്കെടുത്ത് കരാത്തെ കുമിത്തെ മത്സരത്തില്‍ മെഡല്‍ നേടിയ താരങ്ങളെയും ടീം അംഗങ്ങളെയും അനുമോദിച്ചു. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഐ.പില രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം മുഖ്യാതിഥിയായി. ജൗഹര്‍ പൂമംഗലം, പി.കെ സുനില്‍ കുമാര്‍, വി.സി ഷനോജ്, പി. ശശീന്ദ്രന്‍ മാസ്റ്റര്‍, വി. ഇല്യാസ്, ജിതേഷ്. വി, കെ.സി. അജിത്കുമാര്‍, സെന്‍സായ് മുഹമ്മദ് അഷ്‌റഫ്, സെന്‍സായ് സജി. ഇ.പി, സെന്‍സായ് സരീഷ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : കേരള ഒളിമ്പിക്‌സ് താരങ്ങളെ എം.കെ മുനീര്‍ എം.എല്‍.എ അനുമോദിക്കുന്നു.


0 അഭിപ്രായങ്ങള്‍